കാപ്പി കുടിച്ചാല്‍ ആയുസ് കൂടുമോ..കൂടുമെന്ന് പഠനം
പ്രതിദിനം 1.5 മുതല്‍ 3.5 ലിറ്റര്‍ വരെ കാപ്പി കുടിക്കുന്ന മുതിര്‍ന്നവര്‍ക്ക്, കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ച് ആയുസ് കൂടും. അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു സമീപകാല പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. കാപ്പിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ നിരീക്ഷിച്ച മുന്‍ പഠനങ്ങള്‍ കാപ്പി ഉപഭോഗം ആയുസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു.
യുകെ ബയോബാങ്ക് പഠന ആരോഗ്യ പെരുമാറ്റ ചോദ്യാവലിയില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് ചൈനയിലെ ഗ്വാങ്ഷൂവിലുള്ള സതേണ്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പഠനം നടത്തിയത്. ഹൃദ്രോഗമോ ക്യാന്‍സറോ ഇല്ലാത്ത യുകെയില്‍ നിന്നുള്ള 171,000-ലധികം ആളുകളോട് കാപ്പി ഉപഭോഗ ശീലങ്ങള്‍ നിര്‍ണ്ണയിക്കാന്‍ നിരവധി ഭക്ഷണ, ആരോഗ്യ പെരുമാറ്റപരമായ ചോദ്യങ്ങള്‍ ചോദിച്ചു.
7 വര്‍ഷത്തെ ഫോളോ-അപ്പ് കാലയളവില്‍, കാപ്പി കുടിക്കാത്തവരേക്കാള്‍ മധുരമില്ലാത്ത കാപ്പി കുടിക്കുന്നവര്‍ക്ക് അകാലമരണസാധ്യത 16 മുതല്‍ 21 ശതമാനം വരെ കുറവാണെന്ന് കണ്ടെത്തി.
ദിവസവും 1.5 മുതല്‍ 3.5 വരെ പഞ്ചസാര ചേര്‍ത്ത കാപ്പി കുടിക്കുന്നവരില്‍, കാപ്പി കുടിക്കാത്തവരേക്കാള്‍ അകാലമരണസാധ്യത 29 മുതല്‍ 31 ശതമാനം വരെ കുറവാണെന്നും അവര്‍ കണ്ടെത്തി. മധുരമുള്ള കാപ്പി കുടിക്കുന്ന മുതിര്‍ന്നവര്‍ ഒരു കപ്പ് കാപ്പിയില്‍ ശരാശരി 1 ടീസ്പൂണ്‍ പഞ്ചസാര മാത്രമേ ചേര്‍ത്തിട്ടുള്ളൂവെന്ന് ഗവേകര്‍ അഭിപ്രായപ്പെട്ടു. കാപ്പിയില്‍ കൃത്രിമ മധുരം ഉപയോഗിച്ച പങ്കാളികളുടെ ഫലങ്ങള്‍ അനിശ്ചിതത്വത്തിലായിരുന്നു.
ആരോഗ്യ ആനുകൂല്യങ്ങള്‍ സാധ്യമാക്കുന്ന ഗുണങ്ങള്‍ കാപ്പിയിലുണ്ടെങ്കിലും, സാമൂഹിക സാമ്പത്തിക നില, ഭക്ഷണക്രമം, മറ്റ് ജീവിതശൈലി ഘടകങ്ങള്‍ എന്നിവയിലെ വ്യത്യാസങ്ങള്‍ അളക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ളതുള്‍പ്പെടെയുള്ള ആശയക്കുഴപ്പമുണ്ടാക്കുന്ന വേരിയബിളുകള്‍' കണ്ടെത്തലുകളെ ബാധിച്ചേക്കാമെന്ന് അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ എഡിറ്റര്‍മാരുടെ എഡിറ്റോറിയല്‍ അഭിപ്രായപ്പെടുന്നു.
പങ്കെടുക്കുന്നവരുടെ ഡാറ്റയ്ക്ക് കുറഞ്ഞത് 10 വര്‍ഷം പഴക്കമുണ്ടെന്നും ചായ ജനപ്രിയ പാനീയമായ ഒരു രാജ്യത്ത് നിന്നാണ് ഇത് ശഖരിക്കപ്പെട്ടതെന്നും ഗവേഷകര്‍ വ്യക്തമാക്കി. ഈ വിശകലനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു കപ്പ് കാപ്പിയിലെ പ്രതിദിന പഞ്ചസാരയുടെ ശരാശരി അളവ് പ്രശസ്തമായ കോഫി ചെയിന്‍ റെസ്റ്റോറന്റുകളിലെ സ്‌പെഷ്യാലിറ്റി പാനീയങ്ങളേക്കാള്‍ വളരെ കുറവാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഈ ഡാറ്റയെ അടിസ്ഥാനമാക്കി, മിക്ക കോഫി കുടിക്കുന്നവര്‍ക്കും അവരുടെ ഭക്ഷണത്തില്‍ നിന്ന് പാനീയം ഒഴിവാക്കേണ്ട ആവശ്യമില്ലെന്നും എന്നാല്‍ ഉയര്‍ന്ന കലോറിയുള്ള സ്‌പെഷ്യാലിറ്റി കോഫികളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും പഠനം സൂചന നല്‍കുന്നു.
ന്ന കലോറിയുള്ള സ്‌പെഷ്യാലിറ്റി കോഫികളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും പഠനം സൂചന നല്‍കുന്നു.